ലൈൻമാൻ ജോലി നേടാൻ അവസരം

 കേരളത്തിൽ ലൈൻമാൻ ജോലി നേടാം



 നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് സുവർണ്ണാവസരമാണ് ഇപ്പോൾ കേരള പി എസ് സി പുറത്തുവിട്ടിരിക്കുന്ന ലൈൻമാൻ പോസ്റ്റിലേക്കുള്ള ഒഴിവുകൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും സാധിക്കും.ആയതിനാൽ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.


പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ താഴെ നൽകുന്നു.


🔺കുറഞ്ഞത് എസ്.എസ്.എൽ.സി നിലവാരത്തിലുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.


🔺ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള പഠനത്തിനു ശേഷം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള യോഗ്യതകൾ താഴെ കുറിപ്പ് 1- ൽ വിശദമാക്കിയിരിക്കുന്നു).അല്ലെങ്കിൽ


🔺സിറ്റി ആന്റ് ഗിൽഡ്സ് ഓഫ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എ.സി ഇന്റർമീഡിയേറ്റ് ഗ്രേഡിലുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പരീക്ഷ ജയിച്ചിരിക്കണം.(31.3.1985 നു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല.

അല്ലെങ്കിൽ


🔺ഇലക്ട്രിക്കൽ ലൈറ്റ് ആന്റ് പവ്വറിൽ കെ.ജി.റ്റി.ഇ അല്ലെങ്കിൽ എം.ജി.റ്റി.ഇ സർട്ടിഫിക്കറ്റ് (ഹയർ)അല്ലെങ്കിൽ.


🔺വാർ ടെക്നിക്കൽ ട്രെയിനിംഗ് സെന്ററിൽ നിന്നും ഇലക്ട്രീഷ്യനായോ, ലൈൻ മാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് II സർട്ടിഫിക്കറ്റ്.


കുറിപ്പ്.


1 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള യോഗ്യതകൾ താഴെപ്പറയുന്നവയിൽ

ഒന്നായിരിക്കണം.


🔺സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പഠനത്തിനുശേഷംഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ സംസ്ഥാന പരീക്ഷാ കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റ്,


🔺(ii) ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം പ്രകാരം ഐ.റ്റി.ഐ.കളിൽ നിന്നും ഇലക്ട്രീഷ്യൻ ട്രേഡിലുള്ള

നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NIC)


🔺 മേൽപ്പറഞ്ഞ യോഗ്യതകൾക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ഒരു വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സിനുശേഷം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ നൽകുന്ന സർട്ടിഫിക്കറ്റിന് തത്തുല്യമായി അംഗീകരിച്ച യോഗ്യത.


🔺 KS & SSR Part II Rule 10 (a) || ബാധകമാണ്


🔺 വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളു.


പ്രായപരിധി


19 വയസിനും 36 വയസിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)].മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 1 (അൻപത് വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് | ലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക.


🔺ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ് സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനിലൂടെ അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.


🔺ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ് അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകൾ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷം വരെ നിലിവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഇതേ ജില്ലയിലേക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി വരെയോ കൂടിയ പക്ഷം. മൂന്ന് വർഷം വരെയോ ഏതാണാദ്യം അവരെ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കും. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.


🔺ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായോ തൻനിമിത്തം തെരഞ്ഞെടുക്കപ്പെടാൻ ഇടയായതായോ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതും അവരുടെമേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്.


🔺ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05. സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 15171 പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചുവർഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 2-01-1961-ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 04/61/പി.ഡി. യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിന് ഏതെങ്കിലും ഒരു ജില്ലയിലിരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയയ്ക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്.


🔺ഉദ്യോഗാർത്ഥികളുടെ S.SLC. ബുക്കിൽ രേഖപ്പെടുത്തിയ ജാതി സമുദായത്തിൽ നിന്നും വ്യത്യസ്തമായ ജാതി സമുദായം അപേക്ഷയിൽ അവകാശപ്പെടുന്ന പക്ഷം ആയത് ഗസറ്റിൽ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും ജാതി/സമുദായം തെളിയിക്കുന്നതിന് റവന്യൂ അധികാരി നല്കുന്ന ജാതി സർ ട്ടിഫിക്കറ്റ് നോൺ ക്രീമിലയർ സർട്ടിഫിക്കറ്റിനോടൊപ്പം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ  പരിശോധന സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.


 എങ്ങനെ നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം?


🔺ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി കത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user i യും password ഉം ഉപയോഗിച്ച് ഇgin ചെയ്ത ശേഷം സ്വന്തം rofile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം Notification Link- Apply Now- on click memoem. Upload am noago 31/12/2012-m quarto എടുത്തതായിരിക്കണം 01.01.20:22 മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന പുതുതായി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് poad ചെയ്യണ്ടതാണ്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് ഫോട്ടോ എടുത്ത് തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടന്നും വ്യക്തിഗത വിവരങ്ങൾ

ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്.


അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന്ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User id പ്രത്യേകം

അഖപ്പെടുത്തേണ്ടതാണ്. കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി

സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷ സമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വിവരങ്ങൾ ഓൺലൈൻ

ഒഴിവാക്കാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ

അപേക്ഷയുടെ soft copy/print but എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക്

അവരുടെ പ്രൊഫൈലിലെ 'My applications" എന്ന Link-ൽ എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ

print out കൂടി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട

അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായികാണുന്നപ നിരുപാധികമായി

നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള  പ്രമാണങ്ങളുടെ അസ്സൽ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 14.12.2022 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.


അപേക്ഷ അയയ്ക്കുണ്ട് മേൽ വിലാസം www.keralapsc.gov.in

ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് പരീക്ഷ ഒ.എം.ആർ, ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം (Confirmation) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നല്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാ കലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലും നൽകുന്നതാണ്. വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നല്കിയ ശേഷം പരീക്ഷയ്ക്ക് (onfirmation നല്കിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ക്കെതിരെ 1976 ലെ kpsc Rules of Procedure, Rule 22 പ്രകാരം ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്.

ഫോട്ടോ, ID കാർഡ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വിജ്ഞാപനത്തിന്റെ രണ്ടാം ഭാഗത്ത് ചേർത്തിരിക്കുന്ന

ഈ വ്യവസ്ഥകൾ നിർബന്ധമായും നോക്കുക)

 നോട്ടിഫിക്കേഷൻ

إرسال تعليق

© MY JOB PARTNER. All rights reserved. Developed by Jago Desain