Jobs in kerala

 

കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്


കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിൽ ആരംഭിക്കുന്ന മൂന്ന് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിലും പുഞ്ചാവി അർബൻ ഹെൽത്ത് സെന്റർ പോളി ക്ലിനിക്കിലും കരാർ /ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.

സ്റ്റാഫ് നഴ്സ്- ജനറൽ നേഴ്സിംഗ് ആന്റ് മിഡ്വൈഫറി/ബി.എസ്.സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ അംഗീകാരം (3 ഒഴിവ്),
മൾട്ടി പർപ്പസ് വർക്കർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ / ജെ.പി.എച്ച്.എൻ കോഴ്സ്, ഡാറ്റാ എൻട്രി പരിചയം (3 ഒഴിവ്),

ക്ലീനിംഗ് സ്റ്റാഫ്- എഴാം ക്ലാസ്സ് പാസ്സ് (3 ഒഴിവ്),

നവംബർ 7ന് രാവിലെ 11ന്. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അഡ്രസ്സും പകർപ്പും സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം കൂടികാഴ്ചയ്ക്ക് എത്തണം.
ഫോൺ 0467 2204530.കാസർകോഡ്

📗 പാർട്ട് ടൈം താത്കാലിക നിയമനം

കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട്ട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 18 - 50.
സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും

ഗ്രാസ്/ബുഷ് വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം.

താത്പര്യമുളളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.

📗 മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്
ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴ് രാവിലെ 11 മണിക്ക് ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

📗 പ്രോജക്ട് അസിസ്റ്റന്റ്
പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് - ഒന്ന്) അപേക്ഷ ക്ഷണിച്ചു.

യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.

 അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ (പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും)

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain