നേവിയിൽ1500 അഗ്നിവർ ഒഴിവുകൾ

നേവിയിൽ1500 അഗ്നിവർ ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ അഗ്നിവീർ ഒഴിവുകളി ലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസി ദ്ധീകരിച്ചു. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റു കളിലായി 1500 ഒഴിവ്. വ്യത്യസ്ത വിജ്ഞാപന ങ്ങൾ. 2023 മേയ് ബാച്ചിലേക്കാണു പ്രവേശനം. നാലു വർഷ നിയമനമാണ്. അവിവാഹിതരായസ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഡിസംബർ 8 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
 യോഗ്യത.
എസ്എസ്ആർ റിക്രൂട് (1400 ഒഴിവ്): മാം ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം).
മെട്രിക് റിക്രൂട് (100 ഒഴിവ്): പത്താം ക്ലാസ് ജയം. പ്രായം: 2002 മേയ് 1 നും 2005 ഒക്ടോബർ 31 നും മധ്യേ ജനിച്ചവർ.
ശമ്പളം (യഥാക്രമം 1, 2,3, 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000.
ശാരീരിക യോഗ്യത: ഉയരം പുരുഷൻ: 157 സെ. 01; mm: 152 m.01.
കാഴ്ചശക്തി
Without ഗ്ലാസ്സസ്
Better eye-6/6
Worse eye-6/9
With glasses
Better eys-6/6
Worse eys 6/6
കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾ പട്ടിക യിൽ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളു ണ്ടാകും.
പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഓ ട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.
സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്,
10 sit up
പരിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽക യിൽ മേയിൽ പരിശീലനം ആരംഭിക്കും.
ഫീസ്: 550 രൂപ+ജിഎസ്ടി. ഓൺലൈനായി

കൂടാതെ മാറ്റ് ഒഴിവ് കൾ

ആർമി +2 ടെക്നിക്കൽ എൻട്രി: 90 ഒഴിവ്
ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മിഷൻ) 49-ാം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്. അവിവാഹിത രായ ആൺകുട്ടികൾക്കാണ് അവസരം. 2023 ജൂലൈയിൽ കോഴ്സ് ആരംഭിക്കും. ഓൺലൈൻ വഴി ഡിസംബർ 30 വരെ അപേക്ഷിക്കാം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2022 എഴുതി യവരാകണം.
പ്രായം: 2004 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്(രണ്ടു തീയതിയും ഉൾപ്പെടെ). പരിശീലനം: 5 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനുശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനം.
തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നി വയും വൈദ്യപരിശോധനയും ഉണ്ടാകും. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain