പെൻസിൽ പാക്കിംഗ് ജോലി: വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം തട്ടിപ്പാണ്.

പെൻസിൽ പാക്കിംഗ് ജോലി: വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം തട്ടിപ്പാണ് .സൂക്ഷിക്കണം 
പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി - വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. 

ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന ഹെല്പ്ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

✅️Pencil packing job: Promise to earn lakhs from home is a scam...Beware

 Packing job in leading pencil companies - Social media advertisement promising to earn lakhs from home is a scam. Scams even provide the mobile number to be called in the advertisements offering such jobs. In many posts, many numbers are given as contact numbers. Those who contact WhatsApp number for job expecting higher salary will be asked for registration fee through Google Pay or PhonePay. The next step is to take a photo and send a fake identity card in the name of the company. Fraud is done by asking money for address verification and courier charges. The company itself has clarified that the posts offering jobs in the name of Nataraj Pencil are scams.
 Financial fraud can be reported on the helpline number 1930.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain