Pele: Birth of a Legend - movie - review

ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ്’. സിനിമ സംവിധാനം ചെയ്യുന്നത് ജെഫ് സിംബലിസ്റ്റാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.
“I’ll win a world cup for Brazil, pai. I promise” 1950 ലെ ലോകകപ്പ് ഫൈനലിൽ ബ്രസീൽ തോറ്റതിൽ വിഷമിച്ചു വരുന്ന Dondinho യോട് മകനായ ഡിക്കോ പറയുന്ന വാക്കുകൾ ആണ് ഇത്. വീട്ടുജോലി എടുക്കുന്ന അമ്മയ്ക്കും മുൻ ഫുട്ബോൾ പ്ലെയറും ഇപ്പോൾ ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്ക് പോകുന്ന അച്ചന്റേയും മകനായ തെരുവിൽ കളിച്ചു വളരുന്ന ഡിക്കോ എന്ന പെലെയുടെ അതിജീവനത്തിന്റെയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഒരിക്കൽ വാസ്കോയുടെ ഗോൾകീപ്പർ ആയ ബിലെയെ പെലെ എന്നു പറഞ്ഞത് കേൾക്കുക അവന്റെ അമ്മ ജോലിചെയുന്ന വീട്ടിലെ കുട്ടികൾ അവനെ പെലെ എന്നു വിളിച്ചു കളിയാക്കുന്നു. എന്നാൽ നാട്ടിൽ നടന്ന santos football clubinte മത്സരത്തിൽ എല്ലാരേയും ഞെട്ടിക്കുന്ന പ്രകടനവും ഡിക്കോ കാഴ്ചവയ്ക്കുന്നു. ആ മത്സരം കാണുന്ന Waldemar ഡികോയെ സാന്റോസ് ക്ലബ്ബിലേക്ക് ക്ഷണിക്കുന്നു. എന്നാൽ അമ്മയുടെ വാശിയിൽ ഡിക്കോ അച്ഛനൊപ്പം ജോലിക്ക് പോകുന്നു. ജോലി സ്‌ഥലത്തുള്ള ഇടവേളകളിലും അച്ചൻ ഡികോയിലെ ഫുട്ബോൾ കളിക്കാരനെ പുറത്തു കൊണ്ട് വരാൻ ശ്രമിക്കുന്നു. മകനിലെ ഫുട്ബാളിനോടുള്ള സ്നേഹം കാണുന്ന അമ്മ ഡികോയുടെ ഇഷ്ടങ്ങൾക്കു അനുവാദം നൽകുന്നു.

സാന്റോസ് ക്ലബ്ബിലെ യൂത്ത് ടീമിൽ നിന്നും പ്രോ ടീമിലേക്കും പിന്നീട് ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിലേക്കും എത്തുന്ന ഡിക്കോ തന്റെ തനതു ശൈലികൾ കൊണ്ട് ലോകകപ്പ് എന്ന സ്വപ്നം ബ്രസീലിനു നേടിക്കൊടുക്കുന്നു. ബ്രസീലിന്റെ വന്യമായ ജിംഗ താളവും ഫുട്ബോൾ ആവേശങ്ങളും മനോഹരമായി തന്നെ ചിത്രത്തിൽ കാണിച്ചിച്ചിരിക്കുന്നു. AR റഹ്മാന്റെ മ്യൂസിക് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഏറ്റവും എടുത്തു പറയേണ്ടത് ചിത്രത്തിൽ പെലെ ആയി എത്തുന്ന Kevin de Paula യുടെ പ്രകടനം ആണ്. ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നുതന്നെയാണ് Pelé: Birth of a Legend.


Pele: Birth of a Legend is a movie that tells the life story of world football legend Pele. The film is directed by Jeff Zimbalist. The music of the film is composed by AR Rahman.

 “I'll win a world cup for Brazil, pai. I promise" These are the words of his son Diko to Dondinho who is worried about Brazil's defeat in the 1950 World Cup final. The film tells the story of Pele's survival and pursuit of his goals, the son of a housewife mother and Achan, a former football player who now works as a hospital cleaner.

 Hear Bilé, Vasco's goalkeeper, once called Pele. The children at home where his mother works make fun of him by calling him Pele. But in the Santos Football Clubinte match held in the country, Diko also showed a performance that shocked everyone. Waldemar, who watches the match, invites Deco to the Santos club. But at his mother's insistence, Diko goes to work with his father. Achan tries to bring out the football player in Deco even during breaks at work. Seeing his son's love for football, the mother allows Diko's wishes.

 Coming from the youth team of Santos club, to the pro team and then to the Brazil team for the World Cup, Diko has won the dream of the World Cup for Brazil with his unique styles. Brazil's wild jinga beats and soccer passions are beautifully captured in the film. AR Rahman's music makes the film more beautiful. The most important thing to mention is the performance of Kevin de Paula who plays Pele in the film. Pelé: Birth of a Legend is a must watch for football lovers.

Post a Comment

© MY KERALA JOB. All rights reserved. Developed by Jago Desain