ആയുഷ് മിഷനിൽ ഇപ്പോൾ നിരവധി അവസരങ്ങൾ

 എറണാകുളം ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ - ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.


യോഗ്യത സിസിപി/എന്‍സിപി അല്ലെങ്കില്‍ തത്തുലും.

ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന അസല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, (മുകളില്‍ കൊടുത്ത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഹാജരാക്കണം) സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരണം.

പ്രതിമാസ വേതനം - 14700 രൂപ.

🔰ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌നേഹധാര പദ്ധതിയിൽ ഒഴിവുകൾ
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽഓഫീസർ അറിയിച്ചു.

മെഡിക്കൽ ഓഫീസർ തസ്തികയിൽ കൗമാരഭൃത്യം(എം.ഡി ആയുർവേദ) അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗമാരഭൃത്യം ആണ് യോഗ്യത.

ഇവരുടെ അഭാവത്തിൽ എം.ഡി കായിക ചികിത്സ എം.ഡി മാനസികം, പി.ജി ഡിപ്ലോമ ഇൻ മാനസികം ഉള്ളവരെയും പരിഗണിക്കും. ടി.സി.എം.സി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം

ബി.എ.എസ്.എൽ.പി ആണ് സ്പീച്ച് തെറാപിസ്റ്റ് തസ്തികയിലെ യോഗ്യത.

മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.റ്റി.വൈ.എച്ച്.ഐ, ഡി.ഇ.എസ്.സി.ഇ യോഗ്യതയുള്ളവരേയും പരിഗണിക്കും.

إرسال تعليق

© MY KERALA JOB. All rights reserved. Developed by Jago Desain