എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പരിശീലകരെ നിയമിക്കുന്നു


പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിലേയ്ക്കായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ പരിശീലകരെ നിയമിക്കും.

ബിരുദാനന്തര ബിരുദ യോഗ്യതയും, മത്സര പരീക്ഷാ പരിശീലനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലം പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായ 45 വയസ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം.

തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും.

തൃപ്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതാണ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30ന് മുമ്പ് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സ്ഥാപനത്തിൽ ലഭ്യമാക്കേണ്ടതാണ്.

إرسال تعليق

© MY KERALA JOB. All rights reserved. Developed by Jago Desain