കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു.

സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു.

 വിവിധ ജില്ലകളിലായി 21 ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ജില്ല ഒഴിവുകൾ താഴെ വായിച്ച് മനസ്സിലാക്കിയശേഷം ഉടനെ തന്നെ അപേക്ഷിക്കുക, നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

ഒഴിവുള്ള ജില്ലകൾ

തിരുവനന്തപുരം-4
കൊല്ലം-2,
പത്തനംതിട്ട-5.
ആലപ്പുഴ-4,
കണ്ണൂർ-2,
കോഴിക്കോട്-2,
വയനാട്-1,
കാസർകോട്-1

ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 12,000 രൂപ.

യോഗ്യത: ബി.കോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം. അക്കൗണ്ടിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

കുടുംബശ്രീ അയൽക്കൂട്ട വിവിധ തദ്ദേശ അംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. 

അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം.

നിലവിൽ മറ്റ് ജില്ലക ളിൽ സി.ഡി.എസ്. അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. 

ഇവർ ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓഡി നേറ്ററിൽനിന്ന് ശുപാർശക്കത്ത് സമർപ്പിക്കണം.

പ്രായം: 20-35 (നിലവിൽ സി.ഡി. എസുകളിൽ അക്കൗണ്ടന്റായി പ്ര വർത്തിക്കുന്നവർക്ക് 45 വരെ അപേക്ഷിക്കാം) 5 വയസ്സ് അപേക്ഷാഫീസ്: 300 രൂപ.

അപേക്ഷ: ജില്ലാമിഷൻ ഓഫീസിൽനിന്നോ, വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അയൽക്കൂട്ട ത്തിൻ്റെ സെക്രട്ടറി/ പ്രസിഡൻ്റ. എ.ഡി.എസ്. ചെയർപേഴ്സൻ/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി സി.ഡി.എസ്. ചെയർപേഴ്സൺ/ സെക്രട്ടറിയുടെ മേലൊപ്പോടെ അതത് ജില്ലാ മിഷൻ ഓഫീസിലേയ്ക്ക് നേരിട്ടോ തപാലായോ അയയ്ക്കാം.

അപേക്ഷയൊപ്പം അനുബന്ധ സർട്ടിഫിക്കറ്റു കളുടെ സ്വയം സാക്ഷ്യപ്പെടുത്തി പകർപ്പും ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം. അവസാനതീയതി: ഒക്ടോബർ 25.

Post a Comment

© MY KERALA JOB. All rights reserved. Developed by Jago Desain