സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ
കാസർകോട്: ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തും.നഴ്‌സിംഗ് ഓഫീസര്‍ യോഗ്യത : പ്ലസ് ടു, ബി.എസ്.സി നഴ്‌സിംഗ്/, ജനറല്‍ നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഡയാലിസിസ് ടെക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുധം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചക്ക് 12 നു മുമ്പായി ഇ മെയിലിലോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
വിലാസം : കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍, ബോവിക്കാനം 671542.